Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKerala'പരാജയം മുന്നിൽ കണ്ട് മുഖ്യമന്ത്രിക്ക് സമനില തെറ്റി': KC വേണുഗോപാൽ |...

‘പരാജയം മുന്നിൽ കണ്ട് മുഖ്യമന്ത്രിക്ക് സമനില തെറ്റി’: KC വേണുഗോപാൽ | Chief Minister

🎙️ Latest Podcast

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽക്കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സമനില തെറ്റിയെന്ന് കെ.സി. വേണുഗോപാൽ. കേരളത്തിൽ സി.പി.എം – ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടാണെന്നും ഇതിന്റെ തെളിവുകൾ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.(The Chief Minister lost his mind, says KC Venugopal)

തിരഞ്ഞെടുപ്പ് കാലത്തെ ‘ഡീൽ’ ആരോപണം വെറുതെ ഉന്നയിക്കുന്നതല്ലെന്ന് വേണുഗോപാൽ പറഞ്ഞു. ബി.ജെ.പിയുടെ ശക്തമായ കേന്ദ്രങ്ങളിൽ പോലും അവർ ദുർബലരായ സ്ഥാനാർത്ഥികളെയാണ് നിർത്തിയിരിക്കുന്നത്. ഇത് സി.പി.എമ്മിനെ സഹായിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിനെതിരെ ഒന്നും ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് ഈ ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും വലിയ അഴിമതിയാണ് ബാറുകളുടെ ലൈസൻസ് നീട്ടാനുള്ള സർക്കാർ തീരുമാനമെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. സർക്കാർ വെബ്‌സൈറ്റിൽ പോലും പ്രസിദ്ധീകരിക്കാതെയാണ് ലൈസൻസ് പുതുക്കി നൽകുന്നത്. ബാറുടമകളിൽ നിന്ന് പണം കൈപ്പറ്റിയാണ് നടപടിയെന്നും അദ്ദേഹംആരോപിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.