Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKeralaകുത്തനെ ഇടിഞ്ഞ് സ്വർണ്ണവില: പവന് ഇന്ന് ഒറ്റയടിക്ക് 2,160 രൂപ കുറഞ്ഞു...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില: പവന് ഇന്ന് ഒറ്റയടിക്ക് 2,160 രൂപ കുറഞ്ഞു | Gold price

🎙️ Latest Podcast

കൊച്ചി: ആഗോള വിപണിയിലെ ചലനങ്ങളെത്തുടർന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 2,160 രൂപ കുറഞ്ഞ് വില 1,02,920 രൂപയിലെത്തി. ഗ്രാമിന് 270 രൂപ കുറഞ്ഞ് 12,865 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ പ്രകടമാകുന്ന വലിയ ചാഞ്ചാട്ടത്തിന്റെ തുടർച്ചയാണിത്.(Kerala Gold price dropped, know about today’s rate )

യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി ചർച്ച നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെത്തുടർന്ന് എണ്ണവില 15 ശതമാനം ഇടിഞ്ഞതാണ് സ്വർണവിലയിലെ മാറ്റങ്ങൾക്ക് പ്രധാന കാരണമായത്. എണ്ണവില ബാരലിന് 110 ഡോളർ കടന്നതോടെ ഉണ്ടായ സാമ്പത്തിക അനിശ്ചിതത്വം സ്വർണവിലയെയും ബാധിച്ചിരുന്നു.

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയത് വില ഒരു ലക്ഷം കടക്കാൻ കാരണമായി. ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില. ഡിസംബർ 23-നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്. രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങളും പശ്ചിമേഷ്യൻ സമാധാന ചർച്ചകളിലെ പുരോഗതിയും വരും ദിവസങ്ങളിലും സ്വർണവിലയെ നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങളാകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.