Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeWeather Updatesസംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു: 12 ജില്ലകളിൽ യെല്ലോ അലർട്ട് |...

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു: 12 ജില്ലകളിൽ യെല്ലോ അലർട്ട് | Severe heat

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് കഠിനമായി തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണ ലഭിക്കുന്നതിനേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ അധിക താപനിലയാണ് പലയിടങ്ങളിലും രേഖപ്പെടുത്തുന്നത്. ഇതിനൊപ്പം യു.വി ഇൻഡക്സും ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.(Severe heat continues in Kerala, Yellow alert in 12 districts)

38°C വരെ പാലക്കാട്, കൊല്ലം ജില്ലകളിലും, 37°C വരെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിലും, 36°C വരെ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും താപനില ഉയർന്നേക്കാം. തലസ്ഥാന നഗരത്തിലുൾപ്പെടെ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്:

രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. കുട്ടികൾ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ, ഗുരുതര രോഗബാധിതർ എന്നിവർക്ക് പ്രത്യേക ശ്രദ്ധ നൽകണം. വെയിലത്ത് ജോലി ചെയ്യുന്നവർ അതനുസരിച്ച് ജോലിസമയം ക്രമീകരിക്കണം. കട്ടികൂടിയ വസ്ത്രങ്ങൾ ഒഴിവാക്കി ലളിതമായ വസ്ത്രങ്ങൾ ധരിക്കുക. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും അധികൃതർ അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.