Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKerala Assembly Election 2026'UDF ടീമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്': തൊടുപുഴയിൽ അപു ജോൺ ജോസഫ് നാമനിർദ്ദേശ...

‘UDF ടീമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്’: തൊടുപുഴയിൽ അപു ജോൺ ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു | Apu John Joseph

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായി തൊടുപുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സജീവ പ്രചാരണരംഗത്തുള്ള നേതാവാണ് അദ്ദേഹം. ഒരു ടീമായിട്ടാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(UDF team is fighting the elections, Apu John Joseph files nomination papers in Thodupuzha)

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും യുഡിഎഫ് മികച്ച വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസം അപു ജോൺ ജോസഫ് പ്രകടിപ്പിച്ചു. എൽഡിഎഫും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആരോപണങ്ങളിൽ കാര്യമില്ലെന്നും നിലവിൽ ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് മുന്നണിക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മകൻ സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച വേളയിൽ പിതാവും മുതിർന്ന നേതാവുമായ പി.ജെ. ജോസഫ് ആശംസകളുമായി എത്തി. ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ മികച്ച രീതിയിൽ നിറവേറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. പി.ജെ. ജോസഫിന്റെ സാന്നിധ്യം മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർക്ക് വലിയ ആവേശമാണ് നൽകുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.