തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ, സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കെ.സി. വേണുഗോപാൽ. യുഡിഎഫിനെ തോൽപ്പിക്കാൻ ഇരു പാർട്ടികളും തമ്മിൽ ഉണ്ടാക്കിയ ‘ഡീൽ’ വോട്ടെണ്ണിക്കഴിയുമ്പോൾ വ്യക്തമാകുമെന്നും ഈ നീക്കം ജനങ്ങൾ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(UDF wave in Kerala, KC Venugopal on Assembly elections)
എത്ര ഭീകരമായ പിആർ വർക്ക് നടത്തിയാലും സർക്കാരിനെ രക്ഷിക്കാനാവില്ല. കേരളത്തിൽ ഇപ്പോൾ യുഡിഎഫ് തരംഗമാണ് ദൃശ്യമാകുന്നത്. സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടിക പരിശോധിച്ചാൽ തന്നെ ഈ ധാരണ വ്യക്തമാകും. ഏതൊക്കെ മണ്ഡലങ്ങളിലാണെന്ന് ഇപ്പോൾ പറയുന്നില്ലെങ്കിലും ഫലം വരുമ്പോൾ എല്ലാം പുറത്തുവരും. നേതൃത്വം ഉണ്ടാക്കുന്ന ഇത്തരം രഹസ്യ ധാരണകൾ സിപിഎമ്മിലെ സാധാരണക്കാരായ അണികൾ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തിന് പിന്നാലെയാണ് കെ.സി. വേണുഗോപാലും രംഗത്തെത്തിയത്. എന്നാൽ കോൺഗ്രസിന് പരാജയഭീതിയാണെന്നും അതുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നുമാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും മറുപടി.

