കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ഇത്തവണ വാശിയേറിയ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. യുഡിഎഫിനായി എംഎൽഎ എ.കെ.എം. അഷ്റഫും എൻഡിഎയ്ക്കായി കെ. സുരേന്ദ്രനും മുഖാമുഖം വരുന്നു.(Fierce fight in Manjeshwar, UDF, BJP and LDF looks up to the contest)
എൽഡിഎഫിനായി സജിത്ത് റായ് ആണ് രംഗത്തിറങ്ങുന്നത്. 2006ൽ എൽഡിഎഫിന്റെ സി.എച്ച്. കുഞ്ഞമ്പു ബിജെപിയുടെ നാരായണ ഭട്ടിനെ 4,829 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2011ൽ പി.ബി. അബ്ദുൽ റസാഖ് കെ. സുരേന്ദ്രനെ 5,828 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2016ൽ പി.ബി. അബ്ദുൽ റസാഖ് കെ. സുരേന്ദ്രനെ വെറും 89 വോട്ടുകൾക്ക് മാത്രം പരാജയപ്പെടുത്തി.
2021ൽ എ.കെ.എം. അഷ്റഫ് കെ. സുരേന്ദ്രനെ 87 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2021-ലെ തിരഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്ക് നഷ്ടമായ മണ്ഡലം ഇത്തവണ എന്തുവിലകൊടുത്തും പിടിച്ചെടുക്കാനാണ് എൻഡിഎയുടെ നീക്കം.

