കൊച്ചി: വടുതലയിലെ വാടകവീട്ടിൽ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പരാമർശമുണ്ട്.(Vaduthala Mass death, Suicide note found)
ബന്ധുക്കൾ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായും ഇത് വലിയ മാനസിക വിഷമത്തിന് കാരണമായതായും ഇതിലുണ്ട് എന്നാണ് സൂചന. പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കുടുംബം കുറച്ചുനാളുകളായി വടുതലയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
ചികിത്സ ആവശ്യങ്ങൾക്കായാണ് ഇവർ ഇവിടെയെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിന്റെ കൂടുതൽ വശങ്ങൾ വ്യക്തമാകൂ.

