Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ആരെയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്': VD സതീശനെതിരെ NMR റസാഖ് |...

‘ആരെയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്’: VD സതീശനെതിരെ NMR റസാഖ് | VD Satheesan

🎙️ Latest Podcast

പാലക്കാട്: സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ പാലക്കാട് മണ്ഡലത്തിൽ ധാരണയുണ്ടെന്ന ആരോപണം വെറും രാഷ്ട്രീയ ആഖ്യാനം മാത്രമാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രതിപക്ഷ നേതാവ് ബോധപൂർവ്വം ഇത്തരം കഥകൾ മെനയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.( Don’t underestimate anyone, N M R Razaq against VD Satheesan )

പാലക്കാട് മണ്ഡലത്തിൽ ഇടതുപക്ഷം ഇതുവരെ വിജയിക്കാത്തതിന് കാരണം യുഡിഎഫ് പ്രചരിപ്പിക്കുന്ന ഇത്തരത്തിലുള്ള തെറ്റായ നരേറ്റീവുകളാണെന്ന് റസാഖ് പറഞ്ഞു. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

എൽഡിഎഫ് സ്ഥാനാർത്ഥി ദുർബലനാണെന്ന പ്രതിപക്ഷ നേതാവിന്റെ പരിഹാസത്തിന് റസാഖ് ശക്തമായ മറുപടി നൽകി. “ആരെയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്, അത് ശരിയല്ല” എന്ന് അദ്ദേഹം വി.ഡി. സതീശനെ ഓർമ്മിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.