Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala Assembly Election 2026"പിണറായി ഭരണം അവസാനിപ്പിക്കണം, ചാണ്ടി ഉമ്മൻ ഉമ്മൻചാണ്ടിയേക്കാൾ ജനകീയനായി"; ആത്മവിശ്വാസത്തോടെ എ.കെ....

“പിണറായി ഭരണം അവസാനിപ്പിക്കണം, ചാണ്ടി ഉമ്മൻ ഉമ്മൻചാണ്ടിയേക്കാൾ ജനകീയനായി”; ആത്മവിശ്വാസത്തോടെ എ.കെ. ആന്റണി | AK Antony Interview

🎙️ Latest Podcast

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ വൈകിയത് തിരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന് കരുതിയതിനാലാണെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണി (AK Antony Interview). ഇടതുമുന്നണിയിലും എൻ.ഡി.എയിലും ഇപ്പോഴും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാകാത്ത ഇടങ്ങളുണ്ടെന്നും കോൺഗ്രസിനുള്ളിൽ പഴയകാലത്തെ അപേക്ഷിച്ച് വലിയ പൊട്ടിത്തെറികൾ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ചാണ്ടി ഉമ്മൻ അദ്ദേഹത്തെ സന്ദർശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ചാണ്ടി ഉമ്മൻ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കും. ചുരുങ്ങിയ കാലം കൊണ്ട് ഉമ്മൻ ചാണ്ടിയേക്കാൾ വലിയ ജനകീയനായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ സൈക്കിൾ യാത്ര എല്ലാവർക്കും മാതൃകയാണ്,” ആന്റണി പറഞ്ഞു.തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.പി. ജോൺ കേരളത്തിന്റെ സ്വത്താണെന്നും അദ്ദേഹം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ആന്റണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സംസ്ഥാനത്ത് ഇത്തവണ ഭരണമാറ്റം ഉറപ്പാണ്. പിണറായി വിജയന്റെ ഭരണം അവസാനിപ്പിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഈ തിരഞ്ഞെടുപ്പോടെ ബി.ജെ.പി.യുടെ അടിത്തറ ഇളകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായമായവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും താൻ നേരിട്ട് പോളിംഗ് ബൂത്തിലെത്തി തന്നെ വോട്ട് രേഖപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

“അപ്പയുടെ സ്ഥാനത്താണ് ആന്റണി”: ചാണ്ടി ഉമ്മൻ

തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ ഏറ്റവും അടുത്ത സഹപ്രവർത്തകനായ എ.കെ. ആന്റണിയുടെ അനുഗ്രഹം തേടിയാണ് താൻ എത്തിയതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.പാർട്ടി വിട്ടുപോയ നുസൂറിനെപ്പോലുള്ളവർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കഥകളുണ്ടാക്കി നേതാക്കളെ അപമാനിക്കുന്നത് ശരിയല്ല. നുസൂർ പാർട്ടിയോട് കടപ്പെട്ടിരിക്കേണ്ട ആളാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയത്ത് വെച്ച് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു.

Story Summary:
Senior Congress leader A.K. Antony justified the delay in the party’s candidate list, stating they anticipated the election dates to be later. During a meeting with Chandy Oommen, Antony lauded him as even more popular than his father, Oommen Chandy, and predicted a record win for him. He also expressed strong support for C.P. John in Thiruvananthapuram. Chandy Oommen, seeking Antony’s blessings, dismissed allegations from defecting members like Nuzoor and confirmed he would file his nomination in Kottayam at 12 PM tomorrow.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.