HomeKerala"നായനാരെയും വി.എസിനെയും പോലെ ചങ്കുറപ്പുള്ളവർ ഇന്നില്ല"; നിയമസഭയിൽ 30 അംഗ എൻ.ഡി.എ...

“നായനാരെയും വി.എസിനെയും പോലെ ചങ്കുറപ്പുള്ളവർ ഇന്നില്ല”; നിയമസഭയിൽ 30 അംഗ എൻ.ഡി.എ സംഘം വേണമെന്ന് സുരേഷ് ഗോപി | Suresh Gopi Speech Trivandrum

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള കരുത്തുറ്റ ഒരു എൻ.ഡി.എ സംഘം ഇത്തവണ നിയമസഭയിൽ ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി (Suresh Gopi Speech Trivandrum). കേരളം കഴിഞ്ഞ പത്ത് വർഷമായി നേരിടുന്നത് ഭരണദുരന്തമാണെന്നും ഇതിന് മാറ്റം വരുത്താൻ എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2006-ൽ വി.എസ്. അച്യുതാനന്ദന് വേണ്ടി 11 വേദികളിൽ പ്രചാരണത്തിന് പോയ വ്യക്തിയാണ് താൻ. വി.എസിനെപ്പോലെയോ നായനാരെപ്പോലെയോ ചങ്കുറപ്പുള്ള ഒരു നേതാവും ഇന്ന് സി.പി.എമ്മിലില്ലെന്ന് അദ്ദേഹം വിമർശിച്ചു.പത്മജ വേണുഗോപാൽ കരുണാകര പാരമ്പര്യത്തിന്റെ തുടർച്ചയായാണ് താമരച്ചിഹ്നത്തിൽ മത്സരിക്കുന്നത്. അന്തസ്സുള്ള മലയാളി എന്ന് പറഞ്ഞാൽ ആദ്യം എഴുതിവെക്കേണ്ട പേര് ‘ലീഡർ’ കെ. കരുണാകരന്റേതാണെന്നും പത്മജയെ വിജയിപ്പിക്കുന്നത് അദ്ദേഹത്തിനുള്ള ഗുരുദക്ഷിണയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് ശോഭ സുരേന്ദ്രൻ വിജയിച്ചിരുന്നെങ്കിൽ അത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മികച്ചൊരു ‘കർട്ടൻ റൈസർ’ ആയേനെ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.ശബരിമലയിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്വർണം തിരിച്ചു കൊണ്ടുവെക്കാൻ നിയമസഭയിൽ ചോദിക്കാൻ ആരുമില്ലാത്ത അവസ്ഥയാണെന്നും 30 പേരുള്ള എൻ.ഡി.എ സംഘം സഭയിലുണ്ടായാൽ ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കുറിച്ച് താൻ ഒന്നും പറയുന്നില്ലെന്നും അവർ കള്ളന്മാരാണോ എന്ന് പോലീസാണ് പറയേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നയിക്കുന്ന ഈ തിരഞ്ഞെടുപ്പ് പോരാട്ടം കേരളത്തിന്റെ രാഷ്ട്രീയ ഗതി മാറ്റുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Story Summary:
Union Minister Suresh Gopi called for a strong NDA presence of at least 30 members in the Kerala Assembly under the leadership of BJP State President Rajeev Chandrasekhar. During a campaign event, he recalled his past support for V.S. Achuthanandan in 2006, noting that current CPM leaders lack the grit of VS or Nayanar. He also defended Padmaja Venugopal’s candidacy as a continuation of K. Karunakaran’s legacy and criticized the government over issues like Sabarimala gold and the state’s overall governance.

WhatsApp Channel Banner

Latest updates

സാരി വാങ്ങി നൽകിയില്ല: ഭർത്താവിനെ പ്രഷർ കുക്കറിൻ്റെ അടപ്പു...

താനെ: സാരി വാങ്ങിത്തന്നില്ലെന്നതിനെച്ചൊല്ലിയുണ്ടായ കുടുംബ വഴക്കിനൊടുവിൽ ഭർത്താവിനെ പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ 30-കാരിയായ യുവതി അറസ്റ്റിൽ. ബദ്ലാപ്പൂർ ഈസ്റ്റിൽ താമസിക്കുന്ന ബിഹാർ റോഹ്താസ് സ്വദേശിനി സുനിതാദേവി ഹരിറാം സിംഗാണ് അറസ്റ്റിലായത്....

‘രാജ്യദ്രോഹികൾക്ക് വളമാവരുത്’; ഡൽഹി സമരത്തിൽ പ്രതികരിച്ച് അഖിൽ മാരാർ,...

കൊല്ലം: ഡൽഹിയിൽ വിദ്യാർത്ഥികളും സി.ജെ.പി.യും നയിക്കുന്ന പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രാഷ്ട്രീയ പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ അഖിൽ മാരാർ. സമരങ്ങളെ അധികാരത്തിന്റെ ബലത്തിൽ അടിച്ചമർത്താൻ ശ്രമിക്കുന്നത് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ഇന്ന് 4...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലേക്ക് ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

‘ഇരിക്കവിടെ!’: ടിവി അഭിമുഖത്തിനിടെ വളർത്തു നായയോട് ആക്രോശിച്ച് ഓസ്‌ട്രേലിയൻ...

ക്വീൻസ്‌ലൻഡ് : വലതുപക്ഷ പോപ്പുലിസ്റ്റ് പാർട്ടിയായ വൺ നേഷൻ നേതാവ് പോളിൻ ഹാൻസന്റെ വിവാദപരമായ യൂറോപ്യൻ പര്യടനത്തെ പ്രതിരോധിച്ച് ലൈവ് ടിവി അഭിമുഖത്തിനെത്തിയ മുൻ ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി ബാർണബി ജോയ്‌സ് വൻ ട്രോളുകൾക്ക്...

DON'T MISS

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...