കൊച്ചി: പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് എൽദോസ് കുന്നപ്പിള്ളി. ഡൽഹിയിൽ മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.(I am safe, Eldhose Kunnappilly without losing hope )
പെരുമ്പാവൂരിലെ വിജയസാധ്യതകൾ ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാർട്ടി തന്നെ പരിഗണിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആശങ്കയില്ലെന്നും താൻ സേഫാണെന്നും എൽദോസ് പറഞ്ഞു.
പട്ടിക പുറത്തുവന്ന ശേഷം ബാക്കി കാര്യങ്ങൾ വിശദമായി പ്രതികരിക്കാമെന്നും ഇപ്പോൾ കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പെരുമ്പാവൂരിലെ സ്ഥാനാർത്ഥിത്വത്തിൽ കോൺഗ്രസ് നേതൃത്വം ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

