Description
Digital Voice of Kerala
Wednesday, March 18, 2026

Digital Voice of Kerala
HomeKerala Assembly Election 2026തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ? ഉദുമയിൽ പ്രദീപ് കുമാർ: കാസർഗോഡ് സ്ഥാനാർത്ഥി ചർച്ചകൾ...

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ? ഉദുമയിൽ പ്രദീപ് കുമാർ: കാസർഗോഡ് സ്ഥാനാർത്ഥി ചർച്ചകൾ മുറുകുന്നു | Sandeep Varier

🎙️ Latest Podcast

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക തയ്യാറാകവെ, കാസർകോട് ജില്ലയിലെ തർക്ക മണ്ഡലങ്ങളിൽ ഏകദേശ ധാരണയാകുന്നു. തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരെയും ഉദുമയിൽ പ്രദീപ് കുമാറിനെയും പരിഗണിക്കുന്നതായാണ് പുറത്തുവരുന്ന സൂചനകൾ.(Sandeep Varier to contest in Thrikaripur? Kasaragod candidate talks intensify )

ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ മലപ്പുറത്തെ തവനൂരിലേക്ക് പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അവിടെ സന്ദീപിനെ സ്വാഗതം ചെയ്തുകൊണ്ട് ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, ഏറ്റവും പുതിയ ചർച്ചകൾ പ്രകാരം അദ്ദേഹത്തെ കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിലേക്ക് മാറ്റാനാണ് നേതൃത്വത്തിന്റെ ആലോചന.

എൽഡിഎഫിന്റെ ഉറച്ച കോട്ടയായ തൃക്കരിപ്പൂരിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ സന്ദീപിന്റെ സാന്നിധ്യം സഹായിക്കുമെന്ന് ഒരു വിഭാഗം നേതാക്കൾ കണക്കുകൂട്ടുന്നു. ജില്ലയിലെ മറ്റൊരു പ്രധാന മണ്ഡലമായ ഉദുമയിൽ പ്രദീപ് കുമാറിന്റെ പേരിനാണ് മുൻഗണന. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അനിശ്ചിതത്വം കാരണം കഴിഞ്ഞ ദിവസം പുറത്തിറക്കിയ 55 അംഗ ആദ്യ പട്ടികയിൽ ഉദുമയും തൃക്കരിപ്പൂരും ഇടംപിടിച്ചിരുന്നില്ല.

പെരുമ്പാവൂർ സീറ്റിൽ എൽദോസ് കുന്നപ്പള്ളിയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. കേസ് വിവാദങ്ങളും പ്രാദേശിക എതിർപ്പും അദ്ദേഹത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.