Description
Digital Voice of Kerala
Wednesday, March 18, 2026

Digital Voice of Kerala
HomeKeralaമലപ്പുറത്ത് കാട്ടാനയുടെ ആക്രമണം: കർഷക തൊഴിലാളിയെ തുമ്പിക്കൈ കൊണ്ട് എറിഞ്ഞു; തലനാരിഴയ്ക്ക്...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം: കർഷക തൊഴിലാളിയെ തുമ്പിക്കൈ കൊണ്ട് എറിഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു | Wild elephant

🎙️ Latest Podcast

മലപ്പുറം: നിലമ്പൂർ ടി.കെ. കോളനിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. മുണ്ടേരി അപ്പൻകാപ്പ് സ്വദേശിയായ വെള്ളുത്തേടത്ത് ദാസനാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വൈകിട്ട് ആറ് മണിയോടെ കോഴിപ്രമലവാരത്തിന് സമീപമായിരുന്നു സംഭവം.(Wild elephant attack in Malappuram, man narrowly escapes)

സ്വകാര്യ കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് സഹോദരനും മറ്റ് തൊഴിലാളികൾക്കുമൊപ്പം മടങ്ങുകയായിരുന്നു ദാസൻ. പുന്തോട്ടംകടവ് പുഴയിലിറങ്ങി മുഖം കഴുകുന്നതിനിടെ സമീപത്തെ കാട്ടിൽ നിന്നിരുന്ന ആന ദാസനെ പിന്നിലൂടെ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിച്ച് ദൂരേക്ക് എറിയുകയായിരുന്നു.

കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ബഹളം വെച്ചതോടെ ആന പിന്തിരിഞ്ഞതാണ് വലിയ അപകടം ഒഴിവാക്കിയത്. ദാസനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനവാസ മേഖലയോട് ചേർന്നുള്ള ഭാഗത്ത് ആനയുടെ സാന്നിധ്യമുണ്ടായത് പ്രദേശവാസികളെ വലിയ രീതിയിൽ ആശങ്കയിലാക്കിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.