Description
Digital Voice of Kerala
Wednesday, March 18, 2026

Digital Voice of Kerala
HomeKeralaകൊയിലാണ്ടിയിലെ സ്കൂട്ടർ അപകടം: 3 MBBS വിദ്യാർത്ഥികളുടെ മരണത്തിൽ ദുരൂഹതയോ? | Accident

കൊയിലാണ്ടിയിലെ സ്കൂട്ടർ അപകടം: 3 MBBS വിദ്യാർത്ഥികളുടെ മരണത്തിൽ ദുരൂഹതയോ? | Accident

🎙️ Latest Podcast

കോഴിക്കോട്: കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാട്ടുണ്ടായ വാഹനാപകടത്തിൽ മൂന്ന് എം.ബി.ബി.എസ്. വിദ്യാർത്ഥികൾ മരിച്ചു. ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.(Scooter accident in Kozhikode, 3 MBBS students die )

സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, സംഭവത്തിൽ നാട്ടുകാർ ദുരൂഹത ആരോപിക്കുന്നു. സ്കൂട്ടറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നതാണ് സംശയത്തിന് കാരണം.

സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചതാണെങ്കിൽ പിൻഭാഗം ഇത്രയധികം തകരില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ഏതെങ്കിലും വാഹനം സ്കൂട്ടറിന് പിന്നിൽ ഇടിച്ചശേഷം നിർത്താതെ പോയതാണോ എന്ന് ഇവർ സംശയിക്കുന്നു.
നാട്ടുകാരുടെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.