HomeKerala Assembly Election 202630 വർഷത്തെ പാർലമെന്ററി ജീവിതത്തിന് വിരാമം; വഴിമാറുന്നത് പുതിയ തലമുറയ്ക്കായി, വികാരാധീനനായി...

30 വർഷത്തെ പാർലമെന്ററി ജീവിതത്തിന് വിരാമം; വഴിമാറുന്നത് പുതിയ തലമുറയ്ക്കായി, വികാരാധീനനായി മുനീർ | M K Muneer retirement 2026

കോഴിക്കോട്: മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ അതികായനും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുന്നു (M K Muneer retirement 2026). ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കൊടുവള്ളിയിൽ നിന്ന് മാറി കോഴിക്കോട് സൗത്തിൽ മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും, അപ്രതീക്ഷിതമായാണ് മുനീറിനെ ഒഴിവാക്കിയുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നത്.

ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ മുനീർ ഇത്തവണ മാറിനിൽക്കണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമായിരുന്നു. എന്നാൽ സി.എച്ച്. മുഹമ്മദ് കോയയുടെ മകൻ എന്ന നിലയിൽ പ്രവർത്തകർക്കുള്ള വൈകാരിക അടുപ്പം കണക്കിലെടുത്ത് ഇക്കാര്യം അദ്ദേഹത്തോട് നേരിട്ട് പറയാൻ നേതൃത്വം മടിച്ചിരുന്നു.

ഒടുവിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെ മുനീറുമായി സംസാരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. പാർട്ടിയുടെ തീരുമാനം സർവാത്മനാ സ്വീകരിക്കുന്നുവെന്ന് മുനീർ അറിയിച്ചു.ഇതിനിടെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ മുനീറിനെതിരെ സംഘടിതമായ സൈബർ ആക്രമണങ്ങൾ നടന്നത് വിവാദമായിരുന്നു. എന്നാൽ ഇത്തരം മുഖമില്ലാത്ത ആക്രമണങ്ങളെ ഗൗരവമായി കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“തലമുറകൾ കൈമാറിപ്പോവുന്നതാണ് രാഷ്ട്രീയം. 29-ാം വയസ്സിൽ മത്സരിക്കാൻ തുടങ്ങിയ എനിക്ക് പാർട്ടി വലിയ അംഗീകാരങ്ങളാണ് നൽകിയത്. കഴിഞ്ഞ 30 വർഷമായി പാർലമെന്ററി രാഷ്ട്രീയത്തിലുണ്ട്. എന്നെക്കാൾ അർഹരായവർക്ക് അവസരം നൽകാനുള്ള പാർട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പാർലമെന്ററി രാഷ്ട്രീയം മാത്രമല്ല രാഷ്ട്രീയം,” മുനീർ മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് സൗത്തിൽ മുനീറിന് പകരം മുസ്ലിം യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബുവിനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. മുനീറിന്റെ പിന്മാറ്റം കോഴിക്കോട്ടെ ലീഗ് അണികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

Story Summary:
Senior Muslim League leader and former minister Dr. M.K. Muneer has stepped down from electoral politics after a 30-year career. Despite initial indications that he would contest from Kozhikode South due to health concerns in Koduvally, the party decided to field fresh faces. Following a direct discussion with Panakkad Sadiq Ali Shihab Thangal, Muneer gracefully accepted the decision, stating that politics is about passing the baton to the new generation. He remains grateful to the party for his two terms as minister and 30 years in parliament.

WhatsApp Channel Banner

Latest updates

ഇന്ത്യ-US സ്വതന്ത്ര വ്യാപാര കരാറിനെതിരെ കർഷക പ്രക്ഷോഭം: ശംഭു...

ബഠിൻഡ: ഇന്ത്യ-യു.എസ് സ്വതന്ത്ര വ്യാപാര കരാറിനെതിരെ ഡൽഹി കിസാൻ ഘട്ടിൽ 'കിസാൻ മഹാപഞ്ചായത്ത്' സംഘടിപ്പിക്കാൻ പുറപ്പെട്ട കർഷകരെ പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് തടഞ്ഞു. ഹരിയാന പൊലീസാണ് ഡൽഹിയിലേക്കുള്ള വഴിയിൽ ശക്തമായ ബാരിക്കേഡുകൾ...

ദിയയെ ‘കൈ’വിട്ട് പാലാ: നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ...

കോട്ടയം: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് കൗൺസിലർമാരുടെ പരസ്യമായ പിന്തുണയോടെയാണ് അവിശ്വാസം വിജയിച്ചത്. ഇതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സണായ ദിയ ബിനു പുളിക്കകണ്ടത്തിന്...

ഫിഫ ലോകകപ്പ് ഫൈനലിന് പിന്നാലെ നടന്ന സംഘർഷത്തിൽ അന്വേഷണം...

യുഎസിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിൻ-അർജന്റീന മത്സരത്തിന് ശേഷം കളിക്കളത്തിലുണ്ടായ സംഘർഷത്തിൽ ഫിഫ അന്വേഷണം പ്രഖ്യാപിച്ചു (FIFA Investigates Post-Match Brawl). ഫൈനൽ മത്സരത്തിൽ അധികസമയത്ത് 1-0 എന്ന സ്കോറിനാണ് യൂറോപ്യൻ...

കേരള വഖഫ് ബോർഡിന് ആശ്വാസം: സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്റർ ആയി...

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന് സുപ്രീംകോടതിയിൽ വലിയ ആശ്വാസം. ബോർഡ് സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ അവസാന വരി സുപ്രീം കോടതി റദ്ദാക്കി.(Supreme Court Quashes part...

ട്രോൾ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, ഇന്ത്യൻ ടീം ലോകകപ്പ്...

ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ പരാജയത്തെക്കുറിച്ചും തുടർന്നുണ്ടായ ട്രോളുകളെക്കുറിച്ചും തുറന്നുപറഞ്ഞ് അർജന്റീന ഫാനും നടനുമായ നിയാസ് ബക്കർ (Niyas Backer On Argentina Defeat). തോൽവി വലിയ വിഷമമുണ്ടാക്കിയെന്നും എന്നാൽ ഇതൊരു...

DON'T MISS

ഓസ്‌ട്രേലിയയിൽ ഒറ്റപ്രസവത്തിൽ നാല് പെൺകുട്ടികൾക്ക് ജന്മം നൽകി അമ്മ;...

ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് പൂർണമായും മാറിമറിഞ്ഞിരിക്കുകയാണ്. നേരത്തേ മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം എട്ടായി...

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...