HomeKerala Assembly Election 2026ലീഗ് പട്ടികയ്ക്ക് പിന്നാലെ തർക്കം രൂക്ഷം; 'സീറ്റ് കച്ചവടം' ആരോപിച്ച് നേതാക്കൾ,...

ലീഗ് പട്ടികയ്ക്ക് പിന്നാലെ തർക്കം രൂക്ഷം; ‘സീറ്റ് കച്ചവടം’ ആരോപിച്ച് നേതാക്കൾ, അണികളിൽ പ്രതിഷേധം | Muslim League internal crisis 2026

മലപ്പുറം/കോഴിക്കോട്: മുസ്ലിം ലീഗ് നിയമസഭാ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ അഭൂതപൂർവ്വമായ പൊട്ടിത്തെറി (Muslim League internal crisis 2026). പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിച്ച പട്ടികയ്ക്കെതിരെ മുതിർന്ന നേതാക്കളായ അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബീന റഷീദും പരസ്യമായി രംഗത്തെത്തിയത് ലീഗ് നേതൃത്വത്തെ ഞെട്ടിച്ചു. ചരിത്രത്തിലില്ലാത്ത വിധം പാണക്കാട് തങ്ങളുടെ തീരുമാനത്തിനെതിരെ പ്രതിഷേധ സ്വരങ്ങൾ ഉയരുന്നത് അണികൾക്കിടയിലും വലിയ അമ്പരപ്പിന് കാരണമായിട്ടുണ്ട്.

പ്രധാന വിവാദങ്ങളും സ്ഥാനാർത്ഥി മാറ്റങ്ങളും

തോൽവി ഭയന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്നും സുരക്ഷിത മണ്ഡലമായ മലപ്പുറത്തേക്ക് മാറിയപ്പോൾ, കണ്ണൂരിൽ നിന്നുള്ള കെ.എം. ഷാജിയെ വേങ്ങരയിൽ പ്രതിഷ്ഠിച്ചു എന്നാണ് ചില കോണുകളിൽ നിന്നും ഉയരുന്ന വിമർശനം. കാസർകോട് ഷാജിക്കെതിരെ ഉയർന്ന കടുത്ത പ്രതിഷേധത്തെത്തുടർന്നാണ് ഈ മാറ്റമെന്നും ആരോപണമുണ്ട്.

അതേസമയം , മൂന്ന് ടേം പൂർത്തിയാക്കിയ മലപ്പുറം എം.എൽ.എ പി. ഉബൈദുള്ളയെ ഒഴിവാക്കിയപ്പോൾ, ഏറനാട്ടിൽ പി.കെ. ബഷീറിന് നാലാം തവണയും അവസരം നൽകിയത് വലിയ തർക്കത്തിന് വഴിവെച്ചു. വള്ളിക്കുന്നിൽ പി. അബ്ദുൾ ഹമീദിനെ തഴഞ്ഞതിനെതിരെയും അണികൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്.

ഒതുക്കപ്പെട്ടവർ

സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന് സീറ്റ് നൽകാതെ തിരൂരങ്ങാടിയിൽ ചന്ദ്രിക പത്രത്തിലെ വിവാദങ്ങളിൽ ആരോപണ വിധേയനായ പി.എം.എ. സമീറിനെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടിയിൽ അവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. എം.കെ. മുനീറിനെ വെട്ടി കോഴിക്കോട് സൗത്തിൽ യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബുവിനെ ഇറക്കിയതാണ് കോഴിക്കോട്ടെ പ്രധാന വിവാദം. സി.എച്ച്. മുഹമ്മദ് കോയയുടെ മകനെ അവഗണിച്ച നേതൃത്വത്തിന്റെ നീക്കത്തിൽ കടുത്ത അമർഷമുണ്ട്. നൂർബീന റഷീദ്, ടി.ടി. ഇസ്മയിൽ എന്നിവരെ പരിഗണിക്കാതെ മണ്ഡലത്തിന് അപരിചിതനായ ഒരാളെ കെട്ടിയിറക്കിയത് പരാജയത്തിന് കാരണമാകുമെന്ന് പ്രാദേശിക നേതൃത്വം മുന്നറിയിപ്പ് നൽകുന്നു.

പാണക്കാട് തങ്ങൾ പറയുന്നതിന് അപ്പുറം ഒരു വാക്ക് ഇല്ലാതിരുന്ന ലീഗിൽ ഇപ്പോൾ തിരുത്തൽ വാദങ്ങൾ ഉയരുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ വെല്ലുവിളിയാകും.

Story Summary:
The announcement of the Muslim League candidate list has triggered unprecedented internal strife. Senior leaders like Abdurahman Randathani and Noorbina Rasheed publicly criticized Panakkad Sadiq Ali Thangal’s decisions. Key issues include P.K. Kunhalikutty shifting to Malappuram, K.M. Shaji being moved to Vengara amidst protests, and the exclusion of established leaders like P. Ubaidulla and P.M.A. Salam. The decision to field “outsider” Faisal Babu in Kozhikode South, replacing M.K. Muneer, has also sparked a rebellion among party ranks.

WhatsApp Channel Banner

Latest updates

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

‘മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ’; ഡൽഹി വിദ്യാർത്ഥി സമരത്തിന്...

തൃശൂർ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും പരീക്ഷാ സംവിധാനങ്ങളിലെ അപകാതകൾക്കെതിരെയും ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയുമായി നടി മഞ്ജു വാര്യർ (Manju warrier facebook post). ഏത് രാഷ്ട്രീയത്തിനും മുകളിലാണ് മാനുഷികതയുടെ...

കേരള PSC റദ്ദാക്കിയ പത്താം തരം പ്രാഥമിക പരീക്ഷയുടെ...

തിരുവനന്തപുരം: ചോദ്യപേപ്പർ വിതരണത്തിലുണ്ടായ സാങ്കേതിക തകരാറുകളെ തുടർന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala psc preliminary exam date) റദ്ദാക്കിയ പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....

ജയസൂര്യ ചിത്രം ‘മായൻ’ റഷ്യയിലേക്ക്; അന്താരാഷ്ട്ര ഷെഡ്യൂളിന് തുടക്കമായി...

കൊച്ചി: ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം 'മായന്റെ' അന്താരാഷ്ട്ര ചിത്രീകരണ ഷെഡ്യൂളിന് റഷ്യയിൽ ഔദ്യോഗികമായി തുടക്കമായി (Jayasurya mayan movie russia schedule). മലയാള സിനിമയുടെ കഥാപരിസരങ്ങളെ...

മെഴ്‌സിഡസ് എ.എം.ജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ...

കൊച്ചി: പ്രമുഖ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിന്റെ (Mercedes amg e 53 hybrid) ഏറ്റവും പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് പെർഫോമൻസ് സെഡാൻ മെഴ്‌സിഡസ് എ.എം.ജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....