Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKeralaഡ്രോൺ ആക്രമണം: ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം കൊച്ചിയിൽ തിരിച്ചിറക്കി |...

ഡ്രോൺ ആക്രമണം: ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം കൊച്ചിയിൽ തിരിച്ചിറക്കി | Emirates flight

🎙️ Latest Podcast

കൊച്ചി: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആക്രമണത്തെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. ഇതേത്തുടർന്ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം പാതിവഴിയിൽ നിന്ന് കൊച്ചിയിലേക്ക് തന്നെ മടങ്ങി. (Dubai-bound Emirates flight returns to Kochi)

ഇന്നലെ പുലർച്ചെ 4.30-ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്‌സിന്റെ ഇകെ 533 വിമാനമാണ് ദുബായിൽ ഇറങ്ങാൻ ഒരു മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ കൊച്ചിയിലേക്ക് മടങ്ങിയത്. രാവിലെ 8.30-ഓടെ വിമാനം നെടുമ്പാശ്ശേരിയിൽ തിരിച്ചിറക്കി.

അരമണിക്കൂറോളം യാത്രക്കാരെ വിമാനത്തിനുള്ളിൽ തന്നെ ഇരുത്തിയെങ്കിലും ദുബായിലെ സാഹചര്യം അനുകൂലമല്ലെന്ന് വ്യക്തമായതോടെ യാത്ര റദ്ദാക്കി. ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഇന്ധന ടാങ്കിന് സമീപമുണ്ടായ തീപിടിത്തം ദുബായ് സിവിൽ ഡിഫൻസ് സംഘം ഉടൻ തന്നെ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.