Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeCrimeമണ്ണുത്തിയിൽ ഗുണ്ടാ ആക്രമണം: SIക്ക് കുത്തേറ്റു | Goons attack

മണ്ണുത്തിയിൽ ഗുണ്ടാ ആക്രമണം: SIക്ക് കുത്തേറ്റു | Goons attack

🎙️ Latest Podcast

തൃശൂർ: മണ്ണുത്തി കൊഴുക്കുള്ളിയിൽ ഗുണ്ടാസംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്രതികളെ പിടികൂടാനെത്തിയ ഒല്ലൂർ എസ്‌ഐ വരുണിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. എസ്‌ഐയുടെ കൈപ്പത്തിക്ക് ഉള്ളിലാണ് കുത്തേറ്റത്. (Goons attack in Mannuthy, SI stabbed)

പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണുജിത്ത് കൊഴുക്കുള്ളി ഭാഗത്തുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് ഒല്ലൂർ പോലീസ് സംഘം തിരച്ചിലിനെത്തിയത്.

മണ്ണുത്തി സ്റ്റേഷനിൽ കാപ്പ ചുമത്തപ്പെട്ട വിഷ്ണുജിത്ത്, ജിഷ്ണു എന്നിവരാണ് പിടിയിലായത്. പോലീസിനെ കണ്ടതോടെ പ്രതികൾ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. എസ്‌ഐയെ കുത്തിയ ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇവരെ മറ്റ് ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.