ആലപ്പുഴ: ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയ്ക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് വെള്ളാപ്പള്ളി നടേശൻ. സ്ഥാനാർത്ഥികളുടെ പേര് നിർദ്ദേശിക്കാൻ മഠാധിപതിക്ക് എന്ത് അവകാശമാണുള്ളതെന്ന് വെള്ളാപ്പള്ളി ചോദിച്ചു. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരൻ തന്നെ വന്നു കണ്ടതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.(G Sudhakaran came, he did not seek support, says Vellappally Natesan)
സച്ചിദാനന്ദൻ പമ്പര വിഡ്ഢിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. സ്ഥാനാർത്ഥി പട്ടിക നൽകിയത് വ്യക്തിപരമായ തീരുമാനമാണെന്ന് മഠം സെക്രട്ടറി തന്നെ വ്യക്തമാക്കിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്പലപ്പുഴയിൽ മത്സരിക്കുന്ന ജി. സുധാകരൻ തന്നെ നേരിട്ട് വന്നു കണ്ട കാര്യവും വെള്ളാപ്പള്ളി സ്ഥിരീകരിച്ചു.
സുധാകരൻ പിന്തുണ തേടിയല്ല വന്നതെന്നും, താൻ മത്സരിക്കുന്നു എന്ന കാര്യം അറിയിച്ചുന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിൽ മിടുക്കനാണ് ജി. സുധാകരൻ എന്ന് വെള്ളാപ്പള്ളി പ്രശംസിച്ചു. കൂടുതൽ ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹത്തിന് ആരുടെ പിന്തുണയുണ്ടെന്ന് അറിയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

