ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ്. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തില്ല. ഡൽഹിയിൽ ചേരുന്ന നിർണ്ണായക യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.(UDF to give ‘hand’ to G Sudhakaran in Ambalapuzha, Final decision today)
ആറ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ചാണ് ജി. സുധാകരൻ ഇത്തവണ സ്വതന്ത്രനായി ജനവിധി തേടുന്നത്. കോൺഗ്രസിനോട് അദ്ദേഹം പിന്തുണ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. സുധാകരൻ തന്റെ നിലപാട് പരസ്യമായി വ്യക്തമാക്കിയ സാഹചര്യത്തിൽ, അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് മണ്ഡലത്തിൽ ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ഒരു വിഭാഗം നേതാക്കൾ.
നിലവിലെ എംഎൽഎ എച്ച്. സലാമാണ് അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി. സലാമിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സുധാകരനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് പാർട്ടി ആലോചിക്കുന്നുണ്ട്. എങ്കിലും, അമ്പലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വേണമെന്ന ആഗ്രഹം ചില പ്രാദേശിക പ്രവർത്തകർ പ്രകടിപ്പിച്ചിട്ടുണ്ട്.

