HomeKerala Assembly Election 2026കേരളത്തിൽ ആകെ 2,71,11,856 വോട്ടർമാർ: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്...

കേരളത്തിൽ ആകെ 2,71,11,856 വോട്ടർമാർ: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന് വൈകിട്ട് | Assembly election

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2,71,11,856 ആണ്. മാർച്ച് 13 വരെയുള്ള കണക്കനുസരിച്ചാണിത്. ഇതിൽ സ്ത്രീ വോട്ടർമാരുടെ എണ്ണമാണ് കൂടുതൽ.(Total 2,71,11,856 voters in Kerala, Assembly election date to be announced this evening)

സ്ത്രീകൾ1.38 കോടിയിലധികവും പുരുഷന്മാർ 1.32 കോടിയിലധികവുമാണ്. ഭിന്നലിംഗ വോട്ടർമാർ 227 പേരും, നവാഗതർ 4,24,518 പേരുമാണ്. സംസ്ഥാനത്തുടനീളം 30,471 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ 5,034 അഡീഷണൽ ബൂത്തുകളും വോട്ടെണ്ണലിനായി 41 കേന്ദ്രങ്ങളും തയ്യാറായിക്കഴിഞ്ഞു. സുരക്ഷയ്ക്കായി അർദ്ധ സൈനിക സേനയുടെ വിന്യാസം സംബന്ധിച്ച് കേന്ദ്രവുമായി കമ്മീഷൻ ചർച്ചകൾ പൂർത്തിയാക്കി.

18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഇപ്പോഴും അവസരമുണ്ട്. സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ദിവസം വരെ വോട്ടർപട്ടികയിൽ പുതിയ പേരുകൾ ചേർക്കാം. എസ്.ഐ.ആറിൽ പേര് ചേർക്കാൻ കഴിയാത്തവർക്കും ഈ ഘട്ടത്തിൽ അപേക്ഷിക്കാവുന്നതാണ്.

വൈകിട്ട് നാല് മണിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വാർത്താസമ്മേളനത്തിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെയും തീയതികൾ പ്രഖ്യാപിക്കും. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന രീതിയിലാകും ഇത്. കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സാധ്യത. തീയതി പ്രഖ്യാപിക്കുന്നതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വരും.

WhatsApp Channel Banner

Latest updates

അഭിജീത് ദിപ്കെയ്ക്ക് നേരെയുള്ള മഷി പ്രയോഗം: ആക്രമണം നടത്തിയത്...

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗം നടത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 1.20-ഓടെയായിരുന്നു സംഭവം. കാലാവസ്ഥാ...

‘മൗനം അംഗീകരിക്കാനാവില്ല’: രാമക്ഷേത്ര സംഭാവന വിവാദത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച്...

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ വൻ ക്രമക്കേടും മോഷണവും നടന്നെന്ന ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും. സംഭാവന...

ആശുപത്രികളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ല: പൊതിച്ചോറ് വിതരണത്തിനെതിരെ കടുത്ത...

പത്തനംതിട്ട: സർക്കാർ ആശുപത്രി പരിസരങ്ങളിൽ നടത്തുന്ന പൊതിച്ചോറ് വിതരണത്തിനെതിരെ വീണ്ടും കടുത്ത നിലപാടുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ആശുപത്രികൾക്ക് ഉള്ളിൽ യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനവും അനുവദിക്കില്ലെന്നും അത് തടയുമെന്നും മന്ത്രി വ്യക്തമാക്കി.(Health...

‘വിഎസിനെ മറക്കാൻ പാർട്ടിക്ക് കഴിയുമോ?’: CPM മുഖപത്രത്തിൻ്റെ വാരാന്തപ്പതിപ്പ്...

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് അച്ചടിച്ച ശേഷം വിതരണം ചെയ്യാതിരുന്ന പാർട്ടി മുഖപത്രത്തിൻ്റെ നടപടിയിൽ പ്രതികരണവുമായി സി.പി.എം. നേതാവ് പി. രാജീവ്. പത്രം സപ്ലിമെന്റില്ലാതെയാണ് ഇന്ന്...

‘വ്യക്തിപരമായ അഭിപ്രായ പ്രകടനം പാടില്ല’: കോൺഗ്രസ് തർക്കത്തിൽ കർശന...

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് രൂക്ഷമായ സാഹചര്യത്തിൽ പാർട്ടി വക്താക്കൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി കെപിസിസി. നേതാക്കൾ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തരുതെന്നും പാർട്ടിയിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...