Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKerala Assembly Election 2026'പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞു': K സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തിൽ VD സതീശൻ | K...

‘പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞു’: K സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തിൽ VD സതീശൻ | K Sudhakaran

🎙️ Latest Podcast

തിരുവനന്തപുരം: കണ്ണൂരിൽ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച കെ. സുധാകരൻ എം.പി.യുടെ നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒഴിഞ്ഞുമാറി. പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും, എം.പി.മാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും സതീശൻ കൂട്ടിച്ചേർത്തു.(High Command will decide everything, VD Satheesan on K Sudhakaran’s candidacy)

മുസ്ലിം ലീഗുമായുള്ള സീറ്റ് വിഭജന ചർച്ചകളിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ. സുധാകരന്റെ നീക്കം പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.