Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaമന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: KSU പ്രവർത്തകരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്ന്...

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: KSU പ്രവർത്തകരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്ന് മൊഴി | Veena George

🎙️ Latest Podcast

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണാ ജോർജിന് നേരെ ആക്രമണം ഉണ്ടായെന്ന കേസിൽ നിർണ്ണായക വഴിത്തിരിവ്. കെഎസ്‌യു പ്രവർത്തകരുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് അന്വേഷണ സംഘത്തിന് മൊഴി നൽകി.(Attack on Minister Veena George, KSU activists did not have weapons, says the statement )

പ്രവർത്തകർ സ്ഥലത്തെത്തിയത് കരിങ്കൊടിയുമായി മാത്രമായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നടന്നത് സ്വാഭാവികമായ ഉന്തും തള്ളും മാത്രമാണെന്നും ഇവർ വ്യക്തമാക്കി. മൊഴി പ്രതികൾക്ക് വലിയ ആശ്വാസമായി.

മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി ജയിലിലടച്ച കെഎസ്‌യു പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ കഴിയാത്തതാണ് ഇതിന് കാരണമായത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.