കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്ത് വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്സും പോലീസും ചേർന്ന് താഴെയിറക്കി. മഞ്ചേരി സ്വദേശിയാണ് മണിക്കൂറുകളോളം അവരെയും മുൾമുനയിൽ നിർത്തിയത്.(Man climbs on top of water tank and threatens to commit suicide)
ആയുധങ്ങളുമായാണ് യുവാവ് ടാങ്കിന് മുകളിൽ നിലയുറപ്പിച്ചിരുന്നത്. കല്ലുകൾ, കുപ്പിച്ചില്ലുകൾ, ബ്ലേഡ് എന്നിവ കൈവശം വച്ചാണ് ഇയാൾ ടാങ്കിന് മുകളിൽ കയറിയത്. പോലീസിന്റെയും ഫയർഫോഴ്സിന്റെയും അനുനയ നീക്കങ്ങളോട് ഇയാൾ സഹകരിക്കാൻ തയ്യാറായില്ല.
അനുനയ നീക്കങ്ങൾ പരാജയപ്പെട്ടതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ടാങ്കിന് മുകളിലേക്ക് കയറാൻ തീരുമാനിച്ചു. പോലീസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥർ മുകളിൽ കയറി ഇയാളെ ബലമായി പിടികൂടുകയായിരുന്നു. ഏറെ പ്രയത്നത്തിനൊടുവിൽ സുരക്ഷിതമായി താഴെയെത്തിച്ചു.

