Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKerala'ആരും നിർബന്ധിച്ചിട്ടല്ല പാർട്ടിയിൽ ചേർന്നത്, ഒരു പ്രതിപക്ഷ പാർട്ടിയോടും സംസാരിച്ചിട്ടില്ല, എല്ലാം...

‘ആരും നിർബന്ധിച്ചിട്ടല്ല പാർട്ടിയിൽ ചേർന്നത്, ഒരു പ്രതിപക്ഷ പാർട്ടിയോടും സംസാരിച്ചിട്ടില്ല, എല്ലാം വെറും പ്രചരണങ്ങൾ മാത്രം, പാർട്ടിക്കെതിരെ ഒന്നും പറയാനില്ല’: G സുധാകരൻ | G Sudhakaran

🎙️ Latest Podcast

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളാണെന്നും മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. പുന്നപ്ര പറവൂരിലെ വീട്ടിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.(Everything is just propaganda, says G Sudhakaran)

താൻ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളിയ അദ്ദേഹം, ഒരു പ്രതിപക്ഷ പാർട്ടിയുമായും താൻ ചർച്ച നടത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് താൻ ആരോടും പറഞ്ഞിട്ടില്ല. നടക്കുന്നതെല്ലാം വെറും പ്രചരണങ്ങൾ മാത്രമാണ്. എം.എ. ബേബി വീട്ടിലെത്തി തന്നെ കണ്ടിരുന്നു. ഇത് സൗഹൃദപരമായ കൂടിക്കാഴ്ചയായിരുന്നു.

ആരും നിർബന്ധിച്ചിട്ടല്ല താൻ പാർട്ടിയിൽ ചേർന്നത്. ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യം തനിക്കുണ്ട്. നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. പാർട്ടിക്കെതിരെ ഒന്നും പറയാനില്ലെന്നും, താൻ പാർട്ടിക്കായി ജീവിച്ചയാൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി. തൻ്റെ പിതാവിനെ വരെ അപമാനിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.