പാലക്കാട്: പി.കെ. ശശിയെ പുറത്താക്കിയതിന് പിന്നാലെ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനകളിൽ പാർട്ടി നേതാക്കൾക്ക് സി.പി.എം നേതൃത്വത്തിന്റെ ശാസന. മണ്ണാർക്കാട് ഏരിയ സെക്രട്ടറിക്കും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കുമാണ് പാർട്ടി താക്കീത് ലഭിച്ചത്.(Controversial anti-women statement, CPM warns leaders)
പി.കെ. ശശി പുറത്തായതോടെ ഇനി തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് ധൈര്യമായി മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാം എന്നായിരുന്നു വിവാദ പ്രസ്താവന. ഇത്തരം പ്രസ്താവനകൾ പാർട്ടിയുടെ അന്തസ്സിന് നിരക്കാത്തതാണെന്നും രാഷ്ട്രീയ മര്യാദകൾ ലംഘിക്കുന്നതാണെന്നും സി.പി.എം നേതൃത്വം വിലയിരുത്തി. എൻ.കെ. നാരായണൻകുട്ടിയെ പാർട്ടി താക്കീത് ചെയ്യുകയും, കെ.സി. റിയാസുദ്ദീനോട് തന്റെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്താൻ നിർദ്ദേശിക്കുകയും ചെയ്തു.

