കൊച്ചി: ദേശീയപാത 66-ന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെക്കുറിച്ച് ഉയർന്ന പരാതികളിൽ പരിഹാസ കലർന്ന മറുപടിയുമായി രാജീവ് ചന്ദ്രശേഖർ. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും മരുമകനെ ക്ഷണിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.(The CM has been officially invited as per protocol, Rajeev Chandrasekhar)
സംസ്ഥാനത്തെ ഏതൊക്കെ മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. മുഹമ്മദ് റിയാസിനെ ഉൾപ്പെടുത്താത്തതിൽ മുഖ്യമന്ത്രി എന്തുകൊണ്ട് വിയോജിപ്പ് അറിയിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു. മരുമകനും വരണമെന്ന് നിർബന്ധമുണ്ടായിരുന്നെങ്കിൽ ഏഴു ദിവസം മുൻപേ ഇക്കാര്യം അറിയിക്കാമായിരുന്നു, രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.
തിരഞ്ഞെടുപ്പിന് മുൻപ് ജനശ്രദ്ധ തിരിക്കാനാണ് സംസ്ഥാന സർക്കാർ മനഃപൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കുന്നത്. പ്രോട്ടോക്കോൾ നിശ്ചയിക്കുന്നത് താനല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ പട്ടിക താൻ കാണാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചത് മുൻ കേന്ദ്രമന്ത്രി എന്ന നിലയിലാണെന്നും, അതിനെച്ചൊല്ലി വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

