Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeKerala Assembly Election 2026നിയമസഭയിൽ കളം പിടിക്കാൻ MPമാർ: കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് ഡൽഹിയിൽ...

നിയമസഭയിൽ കളം പിടിക്കാൻ MPമാർ: കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് ഡൽഹിയിൽ അന്തിമ രൂപമാകും | Congress

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള കൂടുതൽ എംപിമാർ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചു. ഇത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ ചർച്ചാവിഷയമായിട്ടുണ്ട്. (Congress’ first phase candidate list to be finalized in Delhi)

മത്സരത്തിന് സന്നദ്ധത അറിയിച്ച എംപിമാർ കെ. സുധാകരൻ (കണ്ണൂർ), അടൂർ പ്രകാശ് (ആറ്റിങ്ങൽ), എം.കെ. രാഘവൻ (കോഴിക്കോട്), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), ഷാഫി പറമ്പിൽ (വടകര) എന്നിവരാണ്. കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയെ സംസ്ഥാന നേതൃത്വം ഔദ്യോഗികമായി അറിയിക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി ഇന്ന് വൈകീട്ട് ഡൽഹിയിൽ ചേരും. ഹൈക്കമാൻഡ് നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകും. ഏകദേശം 60 സ്ഥാനാർത്ഥികളുടെ പേരുകൾ ആദ്യ പട്ടികയിൽ പ്രഖ്യാപിച്ചേക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.