Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKerala'ഇതാണോ സർക്കാരിൻ്റെയും മുഖ്യമന്ത്രിയുടെയും ധാർമ്മികത?': KB ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് സണ്ണി...

‘ഇതാണോ സർക്കാരിൻ്റെയും മുഖ്യമന്ത്രിയുടെയും ധാർമ്മികത?’: KB ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് സണ്ണി ജോസഫ് | KB Ganesh Kumar

🎙️ Latest Podcast

തിരുവനന്തപുരം: ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കുടുംബകലഹവും അനുബന്ധ വിവാദങ്ങളും ഒത്തുതീർപ്പിലെത്തിയെങ്കിലും സർക്കാരിനെതിരെ കടന്നാക്രമിച്ച് പ്രതിപക്ഷം. ഈ ഒത്തുതീർപ്പ് അംഗീകരിക്കാനാവില്ലെന്നും മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.(Is this the morality of the government and the Chief Minister? Sunny Joseph demands KB Ganesh Kumar to be fired)

മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ചേർന്ന പ്രവൃത്തിയാണോ ഇതെന്നും, ഇതാണോ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ധാർമ്മികത എന്നും അദ്ദേഹം ചോദിച്ചു. ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

നാടകീയ സംഭവങ്ങൾക്കൊടുവിലാണ് ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിലെത്തുന്നത്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യയോട് മന്ത്രി ക്ഷമാപണം നടത്തിയതോടെയാണ് പ്രശ്നങ്ങൾ അവസാനിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.