Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaKB ഗണേഷ് കുമാറിനെതിരായ ആരോപണം: ശക്തമായ പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ് |...

KB ഗണേഷ് കുമാറിനെതിരായ ആരോപണം: ശക്തമായ പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ് | KB Ganesh Kumar

🎙️ Latest Podcast

തിരുവനന്തപുരം: മന്ത്രി കെ. ബി. ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണങ്ങളെത്തുടർന്ന് സംസ്ഥാനവ്യാപക പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് സംസ്ഥാനത്തെ മുഴുവൻ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലേക്കും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും.(Serious Allegations against KB Ganesh Kumar, Youth Congress prepares for strong protest

കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ നടന്ന പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. കോഴിയുമായി എത്തിയ പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസ് തടയുകയും മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ പൊലീസ് ശ്രമിച്ചത് പ്രവർത്തകരും ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘർഷത്തിന് കാരണമായി. മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാണ് ആവശ്യം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.