Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaടൂറിസ്റ്റ് ബസുകൾ ഇനി കളർഫുൾ: ഏകീകൃത വെള്ളനിറം പിൻവലിക്കാൻ തീരുമാനം |...

ടൂറിസ്റ്റ് ബസുകൾ ഇനി കളർഫുൾ: ഏകീകൃത വെള്ളനിറം പിൻവലിക്കാൻ തീരുമാനം | Tourist buses

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് കർശനമാക്കിയിരുന്ന ഏകീകൃത വെള്ളനിറം പിൻവലിക്കുന്നു. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. വെള്ളനിറം മാറ്റിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.(Tourist buses will now be colorful, Decision to withdraw uniform white color)

നിലവിലെ വെള്ളനിറം ഒട്ടും ആകർഷകമല്ലെന്നും ഇത് വിനോദയാത്ര മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും കാണിച്ച് ബസ് ഉടമകൾ സർക്കാരിനെ സമീപിച്ചിരുന്നു. മുൻപ് റോഡ് സുരക്ഷാ കാരണങ്ങളാൽ സർക്കാർ ഈ ആവശ്യത്തോട് വിമുഖത കാണിച്ചിരുന്നു.

മറ്റ് വാഹനങ്ങളുടെ ശ്രദ്ധ തിരിക്കാത്ത വിധത്തിലുള്ള നിറം വേണമെന്ന ഹൈക്കോടതിയുടെയും സർക്കാരിന്റെയും കർശന നിലപാടായിരുന്നു അന്ന് വെള്ളനിറത്തിലേക്ക് മാറാൻ കാരണം. ഗ്രാഫിക്സുകൾക്കും മറ്റ് അലങ്കാരങ്ങൾക്കും നിയന്ത്രണങ്ങൾ ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.