Description
Digital Voice of Kerala
Monday, March 9, 2026

Digital Voice of Kerala
HomeEntertainment'ജനനായകന്' വീണ്ടും തിരിച്ചടി: റിവൈസിംഗ് കമ്മിറ്റി സ്ക്രീനിംഗ് മുടങ്ങിയെന്ന് റിപ്പോർട്ട് |...

‘ജനനായകന്’ വീണ്ടും തിരിച്ചടി: റിവൈസിംഗ് കമ്മിറ്റി സ്ക്രീനിംഗ് മുടങ്ങിയെന്ന് റിപ്പോർട്ട് | Jana Nayagan

🎙️ Latest Podcast

ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റി ഇന്ന് നടത്താനിരുന്ന ചിത്രത്തിന്റെ സ്ക്രീനിംഗ് മാറ്റിവെച്ചുവെന്നാണ് വിവരം. ഇതോടെ ചിത്രം മെയ് മാസത്തിൽ തിയറ്ററുകളിൽ എത്തിക്കാനുള്ള നീക്കങ്ങൾക്കാണ് തിരിച്ചടിയായിരിക്കുന്നത്.(Vijay’s Jana Nayagan Censor Screening Postponed Again)

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി ചിത്രം കണ്ട് തീരുമാനമെടുക്കാമെന്നായിരുന്നു റിവൈസിംഗ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കമ്മിറ്റിയിലെ സ്ക്രീനിംഗ് മാറ്റിവെക്കുകയായിരുന്നു. അടുത്ത സ്ക്രീനിംഗ് എന്ന് നടക്കുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല.

സെൻസർ ബോർഡിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജി നിർമ്മാതാക്കൾ കഴിഞ്ഞ മാസം പിൻവലിച്ചിരുന്നു. കോടതി നടപടികളുമായി മുന്നോട്ട് പോയാൽ റിലീസ് മാസങ്ങളോളം നീണ്ടുപോയേക്കാം. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ ‘ജനനായകൻ’ കൃത്യസമയത്ത് റിലീസ് ചെയ്യുക എന്നത് നിർണ്ണായകമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.