തിരുവനന്തപുരം: നെടുമങ്ങാട് കുളപ്പടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഉഴമലക്കൽ സ്വദേശി അഭിനവ് ഇന്ന് മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ നാലായത്.(Bike accident at Trivandrum, Death toll rises to four)
ഉഴമലക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവർ അപകടം നടന്ന രാത്രി തന്നെ മരിച്ചിരുന്നു. ഞായറാഴ്ച രാത്രി 10.45 ഓടെയായിരുന്നു അപകടം. നെടുമങ്ങാട് – ആര്യനാട് റോഡിൽ കുളപ്പട സർക്കാർ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.
അപകടം നടന്നയുടനെ മൂന്ന് പേർ മരണപ്പെട്ടിരുന്നു. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. അഭിനവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

