Description
Digital Voice of Kerala
Monday, March 9, 2026

Digital Voice of Kerala
HomeCrimeവർക്കലയിൽ വിദേശ വനിതയെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി: സാരമായ പരിക്ക്,...

വർക്കലയിൽ വിദേശ വനിതയെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി: സാരമായ പരിക്ക്, അന്വേഷണം | Foreign woman

🎙️ Latest Podcast

തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിത സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ മറ്റൊരു വാഹനമിടിച്ചു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫ്രാൻസ് സ്വദേശിനിയായ ക്രിസ്റ്റിൻ ആണ് അപകടത്തിൽപ്പെട്ടത്.(Vehicle hits foreign woman in Varkala, case registered)

ക്രിസ്റ്റിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അതിവേഗത്തിലെത്തിയ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇവർക്ക് തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ക്രിസ്റ്റിൻ നിലവിൽ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. വാഹനം കണ്ടെത്താൻ ആണ് ശ്രമം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.