കോഴിക്കോട്: ഷൊർണ്ണൂർ – കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുസ്തഫ എ.പി (45) ആണ് പിടിയിലായത്. പരപ്പനങ്ങാടിയിൽ വെച്ചാണ് റെയിൽവേ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.(Man arrested for following and misbehaving with a woman on a train)
കഴിഞ്ഞ ആറാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൊർണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ യാത്രക്കാർ കുറവായിരുന്ന കമ്പാർട്ടുമെന്റിലാണ് അതിക്രമം ഉണ്ടായത്.
ട്രെയിൻ രാത്രി 9.40-ഓടെ കുറ്റിപ്പുറത്ത് എത്തിയപ്പോൾ, പ്രതി സ്ത്രീയെ പിന്തുടരുകയും മോശമായി പെരുമാറുകയും ചെയ്തതായാണ് പരാതി. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

