Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala
HomeKeralaതിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം: യാത്രക്കാർക്ക് ആശങ്ക...

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം: യാത്രക്കാർക്ക് ആശങ്ക വേണ്ട.. | Digital luggage locker

🎙️ Latest Podcast

മലപ്പുറം: യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം സ്ഥാപിച്ചു. സ്വയം പ്രവർത്തിപ്പിക്കാവുന്ന ഈ ലോക്കറുകൾ വഴി യാത്രക്കാർക്ക് തങ്ങളുടെ ലഗേജുകൾ സുരക്ഷിതമായി സ്റ്റേഷനിൽ ഏൽപ്പിച്ച് മറ്റ് ആവശ്യങ്ങൾക്കായി പുറത്തുപോകാൻ സാധിക്കും. ലോക്കറുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായതായും വരും ദിവസങ്ങളിൽ തന്നെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.(Digital luggage locker system at Tirur railway station)

പൂർണ്ണമായും ഡിജിറ്റലായി പ്രവർത്തിക്കുന്ന ഈ ലോക്കറുകൾ മൊബൈൽ ഫോണിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് തുറക്കാനും പൂട്ടാനും സാധിക്കുക. ഇത് ലഗേജുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നു.  ആറ് മണിക്കൂർ നേരത്തേക്ക് 60 രൂപയാണ് ലോക്കർ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ നിരക്ക്. 10 ബാഗുകൾ വരെ സൂക്ഷിക്കാൻ കഴിയുന്ന വലിയ ലോക്കറുകൾക്ക് 24 മണിക്കൂർ നേരത്തേക്ക് 300 രൂപ നൽകണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.