HomeKeralaകുതിച്ച് സ്വർണ്ണവില: പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത് 1840 രൂപ |...

കുതിച്ച് സ്വർണ്ണവില: പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത് 1840 രൂപ | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും തിളക്കത്തിലേക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിൽ ദൃശ്യമായ ഇടിവിന് വിരാമമിട്ട് ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപ വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില വീണ്ടും 1,20,000 രൂപ എന്ന നിലവാരത്തിലെത്തി.(Kerala Gold price hiked, know about today’s rate)

പവന് 1,20,000 രൂപയും, ഗ്രാമിന് 230 രൂപ കൂടി 15,000 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ഒന്നിന് 1,26,920 രൂപ എന്ന ഉയർന്ന നിരക്കിലായിരുന്നു സ്വർണ്ണവില. എന്നാൽ തുടർന്നുള്ള ആറു ദിവസത്തിനുള്ളിൽ 8000 രൂപയിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഈ ഇടിവിന് ശേഷമാണ് ഇന്ന് വില വീണ്ടും വർദ്ധിച്ചിരിക്കുന്നത്. ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് കേരള ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണ്ണവില. പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നത് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് നിക്ഷേപകർ ഒഴുകാൻ കാരണമാകുന്നു.

Clickable Info Box