Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeKerala Assembly Election 2026'മതിയായി ഈ MLA; മാറ്റം തുടങ്ങാം!': മുഖ്യമന്ത്രിക്കെതിരെ പുതിയ പ്രചാരണായുധവുമായി BJP...

‘മതിയായി ഈ MLA; മാറ്റം തുടങ്ങാം!’: മുഖ്യമന്ത്രിക്കെതിരെ പുതിയ പ്രചാരണായുധവുമായി BJP | Chief Minister

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിനെതിരെ ശക്തമായ പ്രചാരണവുമായി ബിജെപി. ‘മതിയായി ഈ MLA; മാറ്റം തുടങ്ങാം!’ എന്ന പുതിയ മുദ്രാവാക്യം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പുറത്തിറക്കി. ധർമ്മടം മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ലക്ഷ്യം വെച്ചാണ് ബിജെപിയുടെ ഈ പുതിയ നീക്കം.(Start the change, BJP launches new campaign against the Chief Minister)

പത്ത് വർഷത്തെ ഭരണത്തിന് ശേഷവും സ്വന്തം മണ്ഡലമായ ധർമ്മടത്ത് കുടിവെള്ളമോ റോഡ് സൗകര്യമോ ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിദാരിദ്ര്യമുക്ത കേരളം എന്ന സർക്കാരിന്റെ അവകാശവാദം ധർമ്മടത്ത് എത്തുമ്പോൾ പൊള്ളയാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

മെഗാ അദാലത്തിൽ ധർമ്മടത്ത് നിന്ന് മാത്രം ഒരു ദിവസം കൊണ്ട് 3,000-ത്തിലധികം പരാതികൾ ലഭിച്ചതായി രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു. എംഎൽഎയുടെ പൊള്ളവാഗ്ദാനങ്ങളിൽ ജനങ്ങൾ മടുത്തിരിക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.