Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeKeralaനഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം: നേടിയെടുക്കുന്നത് വരെ സമരമെന്ന് UNA...

നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം: നേടിയെടുക്കുന്നത് വരെ സമരമെന്ന് UNA | Nurses’ protest

🎙️ Latest Podcast

കോഴിക്കോട്: സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർത്തുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. അടിസ്ഥാന ശമ്പളം 28,000 രൂപയാക്കി നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് നിലപാട് കടുപ്പിച്ച് സംഘടന രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം തുടർ പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിക്കും.(UNA says nurses’ protest will continue until the salary hike achieved)

800 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കാമെന്നും നഴ്സുമാർക്ക് പ്രത്യേക അലവൻസുകൾ അനുവദിക്കാമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

ആശുപത്രികളുടെ വലിപ്പവ്യത്യാസമില്ലാതെ എല്ലാ സ്വകാര്യ ആശുപത്രികളിലും അടിസ്ഥാന ശമ്പളം കുറഞ്ഞത് 40,000 രൂപയായി ഏകീകരിക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. നിലവിലെ സർക്കാർ വിജ്ഞാപനം തൃപ്തികരമല്ലെന്ന നിലപാടിലാണ് നഴ്സുമാർ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.