Description
Digital Voice of Kerala
Thursday, March 5, 2026

Digital Voice of Kerala
HomeKerala'ജി സുധാകരൻ തീരുമാനം എടുക്കട്ടെ, അദ്ദേഹം പക്വതയുള്ള നേതാവാണ്, ചർച്ച നടത്തിയിട്ടില്ല':...

‘ജി സുധാകരൻ തീരുമാനം എടുക്കട്ടെ, അദ്ദേഹം പക്വതയുള്ള നേതാവാണ്, ചർച്ച നടത്തിയിട്ടില്ല’: KC വേണുഗോപാൽ | G Sudhakaran

🎙️ Latest Podcast

ആലപ്പുഴ: സി.പി.എമ്മിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സൂചന നൽകിയ മുതിർന്ന നേതാവ് ജി. സുധാകരനുമായി കോൺഗ്രസ് ഒരുവിധത്തിലുള്ള ചർച്ചകളും നടത്തിയിട്ടില്ലെന്ന് കെ.സി. വേണുഗോപാൽ. സുധാകരൻ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചുനിൽക്കുന്ന നേതാവാണെന്നും അദ്ദേഹത്തിന്റെ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും വേണുഗോപാൽ വ്യക്തമാക്കി.(Let G Sudhakaran take the decision,says KC Venugopal)

ജി. സുധാകരൻ മെമ്പർഷിപ്പ് പുതുക്കാത്തത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. സ്വന്തം അനുഭവത്തിൽ നിന്നുള്ള കാര്യങ്ങളാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. പക്വതയുള്ള നേതാവാണ് അദ്ദേഹം. ജനങ്ങൾ ഏറെ സ്നേഹിക്കുന്ന നേതാവാണ് ജി. സുധാകരൻ. മത്സരിപ്പിക്കണോ എന്നത് പാർട്ടികൾ തീരുമാനിക്കേണ്ട കാര്യമാണ്.

അദ്ദേഹം തീരുമാനമെടുക്കട്ടെ, അപ്പോൾ കോൺഗ്രസ് നിലപാട് അറിയിക്കാമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. പാർട്ടി നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് 63 വർഷത്തെ സി.പി.എം അംഗത്വം പുതുക്കില്ലെന്ന് ജി. സുധാകരൻ പ്രഖ്യാപിച്ചതോടെയാണ് ചർച്ചകൾ സജീവമായത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala