തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തെ വീഴ്ചകളെ പരിഹസിച്ചുകൊണ്ടുള്ള പി.ആർ.ഡി പരസ്യങ്ങൾ പ്രമുഖ ദിനപത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മലയാളം, ഇംഗ്ലീഷ് ദിനപത്രങ്ങളിൽ രണ്ട് പേജ് വീതമുള്ള മുഴുവൻ പേജ് പരസ്യങ്ങളാണ് നൽകിയത്.(2 pages full of advertisements, newspaper readers were surprised!)
പത്തുവർഷം മുൻപുള്ള യു.ഡി.എഫ് ഭരണകാലത്തെ കേരളത്തിന്റെ അവസ്ഥ വാർത്താരൂപത്തിലാണ് പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ട്രഷറി കാലിയായതും പെൻഷൻ 18 മാസത്തോളം മുടങ്ങിയതും ഇതിലുണ്ട്. കെ.എസ്.ആർ.ടി.സി പൂട്ടലിന്റെ വക്കിലായതും ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയതും, ദേശീയപാത വികസനം അതോറിറ്റി ഉപേക്ഷിച്ചതും ഗെയിൽ പൈപ്പ് ലൈൻ പദ്ധതി തടസ്സപ്പെട്ടതും റോഡ് പണികൾ നിലച്ചതും, പാഠപുസ്തകങ്ങളില്ലാതെ പരീക്ഷ എഴുതേണ്ടി വന്ന സാഹചര്യവും 40 ശതമാനം സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിലായതും ഇതിലുണ്ട്.
രണ്ടാം പേജിൽ ഈ പ്രശ്നങ്ങളെ മറികടന്ന് നിലവിലെ സർക്കാർ കൈവരിച്ച നേട്ടങ്ങളും അക്കമിട്ട് നിരത്തിയിട്ടുണ്ട്. യുഡിഎഫ് കാലത്തെ കേരളം എങ്ങെനയായിരുന്നു എന്നതാണ് പരസ്യത്തിൽ പറയുന്നത്

