Description
Digital Voice of Kerala
Thursday, March 5, 2026

Digital Voice of Kerala
HomeNationalഅസമിൽ തിരഞ്ഞെടുപ്പിന് മുൻപേ കോൺഗ്രസ് തളരുന്നു: 5 MLAമാർ പാർട്ടി വിട്ടു;...

അസമിൽ തിരഞ്ഞെടുപ്പിന് മുൻപേ കോൺഗ്രസ് തളരുന്നു: 5 MLAമാർ പാർട്ടി വിട്ടു; 3 പേർ BJPയിൽ | Congress

🎙️ Latest Podcast

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കിടെ കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ച് എം.എൽ.എമാരുടെ കൂട്ടരാജി. മൂന്ന് എം.എൽ.എമാർ ബി.ജെ.പിയിലും രണ്ട് പേർ റൈജോർ ദളിലുമാണ് ചേർന്നത്. മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മയുടെ സാന്നിധ്യത്തിൽ ഗുവാഹത്തിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇവർ അംഗത്വം സ്വീകരിച്ചു.(Congress is weakening ahead of the elections in Assam, 5 MLAs leave the party)

സസ്പെൻഷനിലായിരുന്ന മൂന്ന് എം.എ.എമാരാണ് ബി.ജെ.പിയിൽ ചേർന്നത്. ശശികാന്ത ദാസ്, ബസന്ത ദാസ്, കമലാക്ഷ ദേവ് പുർകയസ്ത എന്നിവരാണിവർ. ഇവർക്ക് പുറമെ അബ്ദുർ റാഷിദ് മണ്ഡൽ, ഷെർമാൻ അലി എന്നിവർ അഖിൽ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള റൈജോർ ദളിൽ ചേർന്നു. മുൻ പി.സി.സി അധ്യക്ഷൻ നേരത്തെ തന്നെ ബി.ജെ.പിയിലേക്ക് പോയത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു.

തിരിച്ചടികൾക്കിടയിലും 42 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക എ.ഐ.സി.സി പുറത്തിറക്കി. ഗൗരവ് ഗൊഗോയ് ജോർഹട്ടിൽ നിന്ന് മത്സരിക്കും. ദേബബ്രത സൈകിയ നസീറ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. മീരാ ബൊർത്താക്കൂർ ഗോസ്വാമി ദിസ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. യുവനേതാക്കളായ തൻസിൽ ഹുസൈൻ, പ്രതീക് ബോർഡലോയി എന്നിവരും പട്ടികയിൽ ഇടംപിടിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala