തിരുവനന്തപുരം: സിപിഐഎം സംസ്ഥാന നേതൃത്വത്തിനെതിരെ ജി. സുധാകരൻ ഉന്നയിച്ച വിമർശനങ്ങളിൽ പ്രതികരണവുമായി ഇ.പി. ജയരാജൻ. ജി. സുധാകരൻ ദീർഘകാലത്തെ പക്വതയും അനുഭവസമ്പത്തുമുള്ള നേതാവാണെന്ന് ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.(G Sudhakaran is a mature leader, says EP Jayarajan)
പാർട്ടി സെക്രട്ടറി തന്നെ പരിഹസിച്ച് ചിരിച്ചുവെന്ന സുധാകരന്റെ ആരോപണത്തെ ജയരാജൻ തള്ളി. പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചുവെന്നൊന്നും സുധാകരൻ പറയുമെന്ന് തോന്നുന്നില്ല. ഞങ്ങൾക്ക് ഒരുപാട് കാലത്തെ പ്രവർത്തന പരിചയമുണ്ട്, ഇ പി ജയരാജൻ വ്യക്തമാക്കി.
സുധാകരനുമായുള്ള ഭിന്നതകൾ പരിഹരിക്കുമോ എന്ന ചോദ്യത്തിന്, നാട്ടിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സന്നദ്ധമായ പ്രസ്ഥാനമാണ് സിപിഐഎം എന്നും പാർട്ടിയിലെ കാര്യങ്ങൾക്കും ഇത് ബാധകമാണെന്നും അദ്ദേഹം മറുപടി നൽകി. ജി. സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് താൻ കണ്ടിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.

