നമ്മുടെ ചുറ്റുപാട് ശരിയല്ലെങ്കിൽ അത് ജോലിയോടുള്ള താല്പര്യം കുറയ്ക്കാനും പെട്ടെന്ന് മടുപ്പ് തോന്നാനും കാരണമാകും. പഠനങ്ങൾ സൂചിപ്പിക്കുന്നത് വൃത്തിയുള്ളതും ക്രമീകരിച്ചതുമായ ഒരു വർക്ക് സ്പേസ് ജീവനക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കുമെന്നാണ്. (Improve Workspace Productivity Tips)
നിങ്ങളുടെ വർക്ക് സ്പേസ് സ്മാർട്ടാക്കാൻ സഹായിക്കുന്ന ടിപ്സുകൾ ഇവയാണ്:
സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുക: ഇടുങ്ങിയതോ വെളിച്ചം കുറഞ്ഞതോ ആയ സ്ഥലത്തിരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കുക. ഫെങ് ഷൂയി (Feng Shui) തത്വങ്ങൾ പ്രകാരം, ധാരാളം സ്ഥലസൗകര്യമുള്ളതും സാധനങ്ങൾ അടുക്കി വെച്ചതുമായ ഒരിടം ജോലി ചെയ്യാൻ തിരഞ്ഞെടുക്കുന്നത് മനസ്സിന് ഉന്മേഷം നൽകും.
വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തുക: ‘വൃത്തിയുള്ള ഇടം എന്നാൽ വ്യക്തതയുള്ള മനസ്സ്’ എന്നാണ് പറയപ്പെടുന്നത്. മേശപ്പുറത്തെ അനാവശ്യമായ പേപ്പറുകൾ, ഭക്ഷണപ്പൊതികൾ, കേബിളുകൾ എന്നിവ നീക്കം ചെയ്യുക. ദിവസവും ജോലി തുടങ്ങുന്നതിന് മുൻപോ അവസാനിപ്പിച്ച ശേഷമോ ഒരു 5 മിനിറ്റ് ഓഫീസ് ടേബിൾ വൃത്തിയാക്കാൻ മാറ്റിവെക്കുന്നത് ശീലമാക്കുക.
നിറങ്ങളും വെളിച്ചവും ശ്രദ്ധിക്കുക: മുറിയിൽ നല്ലതുപോലെ സ്വാഭാവിക വെളിച്ചം ഉറപ്പുവരുത്തുക. സാധ്യമല്ലെങ്കിൽ ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങളുള്ള ലൈറ്റുകളോ അലങ്കാര വസ്തുക്കളോ ഉപയോഗിക്കാം. മഞ്ഞ നിറം മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കാനും ഓറഞ്ച് നിറം സർഗ്ഗാത്മകത വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് ക്രോമോതെറാപ്പി പഠനങ്ങൾ പറയുന്നു.
സംഗീതം ആസ്വദിക്കുക: ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശാസ്ത്രീയ സംഗീതമോ ലോ-ഫൈ ബീറ്റുകളോ കേൾക്കുന്നത് നല്ലതാണ്. ഇത് മനസ്സിനെ ശാന്തമാക്കാനും പഠനശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. സഹപ്രവർത്തകർക്ക് ബുദ്ധിമുട്ടാകുന്നുണ്ടെങ്കിൽ നോയിസ് ക്യാൻസലേഷൻ ഹെഡ്ഫോണുകൾ ഉപയോഗിക്കാവുന്നതാണ്.
സൗകര്യപ്രദമായ ആക്സസറികൾ ഉപയോഗിക്കുക: ലാപ്ടോപ്പ് മാത്രം ഉപയോഗിക്കുന്നതിന് പകരം ഒന്നിലധികം മോണിറ്ററുകൾ, ലാപ്ടോപ്പ് സ്റ്റാൻഡ്, സെപ്പറേറ്റ് കീബോർഡ്, മൗസ് എന്നിവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ശരീരത്തിന്റെ ശരിയായ പോസ്ചർ നിലനിർത്താനും കഴുത്ത് വേദന, നടുവേദന എന്നിവ കുറയ്ക്കാനും സഹായിക്കും.
ഈ മാറ്റങ്ങൾ നിങ്ങളുടെ ജോലിസ്ഥലത്ത് നടപ്പിലാക്കുന്നത് വഴി കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ മികച്ച രീതിയിൽ ചെയ്തുതീർക്കാൻ സാധിക്കും.

