കൊച്ചി: കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 360 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,24,680 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 15,585 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today’s rate)
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ സ്വർണ്ണവില വൻതോതിൽ ഉയർന്നിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം കേരളത്തിൽ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് മാത്രം പവന് 8,440 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇന്ന് നേരിയ തോതിൽ വില കുറഞ്ഞത്.
പശ്ചിമേഷ്യയിലെ ഓരോ ചലനങ്ങളും സ്വർണ്ണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിലും വിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടാകാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

