Description
Digital Voice of Kerala
Thursday, February 26, 2026

Digital Voice of Kerala
HomeKerala'പ്രിയങ്ക എന്നോട് പിണങ്ങി, എന്നാൽ വയനാട്ടിൽ എത്തിയപ്പോൾ അത് മാറി': രാഹുൽ...

‘പ്രിയങ്ക എന്നോട് പിണങ്ങി, എന്നാൽ വയനാട്ടിൽ എത്തിയപ്പോൾ അത് മാറി’: രാഹുൽ ഗാന്ധി | Priyanka Gandhi

വയനാട്: തനിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും വയനാടിന്റെ മണ്ണിൽ ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ച് വാചാലനായി രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം തങ്ങൾക്കിടയിൽ ഉണ്ടായ ചെറിയൊരു വാഗ്വാദത്തെക്കുറിച്ചും വയനാട്ടിൽ എത്തിയപ്പോൾ അത് മാറിയതിനെക്കുറിച്ചും രാഹുൽ ഗാന്ധി തുറന്നുപറഞ്ഞത് ചടങ്ങിൽ പങ്കെടുത്തവർക്കിടയിൽ കൗതുകമുണർത്തി.(Priyanka Gandhi was upset with me, but that changed when we reached Wayanad, says Rahul Gandhi)

കഴിഞ്ഞ ദിവസം പ്രിയങ്കയും ഞാനും തമ്മിൽ ചെറിയൊരു വാഗ്വാദം നടന്നിരുന്നു. അവൾ എന്നോട് പിണങ്ങി ഇരിക്കുകയായിരുന്നു. എന്നാൽ വയനാട്ടിൽ എത്തിയപ്പോൾ ആ പിണക്കം പെട്ടെന്ന് അപ്രത്യക്ഷമായി. അതാണ് വയനാടിന്റെ മാന്ത്രികതയും ഇവിടുത്തെ ജനങ്ങളുടെ സ്നേഹവുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

വയനാട് ഉരുൾപൊട്ടലിനെ ധീരതയോടെ നേരിട്ട ജനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ജാതി-മത ഭേദമന്യേ എല്ലാവരും ഒരേ മനസ്സോടെ ദുരന്തത്തെ അതിജീവിച്ചത് സമാനതകളില്ലാത്ത ധീരതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാമാന്യമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala