Description
Digital Voice of Kerala
Thursday, February 26, 2026

Digital Voice of Kerala
HomeKeralaമെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം പത്താം ദിവസത്തിലേക്ക്: സർക്കാർ വീണ്ടും ചർച്ചയ്ക്ക്...

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം പത്താം ദിവസത്തിലേക്ക്: സർക്കാർ വീണ്ടും ചർച്ചയ്ക്ക് | Doctors’ strike

തിരുവനന്തപുരം: ശമ്പളപരിഷ്കരണ കുടിശ്ശിക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക്. പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ നാളെ വീണ്ടും ചർച്ച നടത്തും.(Medical college doctors’ strike enters 10th day, Government to hold talks again)

ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ നേതാക്കളുമായി സംസാരിക്കുന്നതിന് മുന്നോടിയായി നാളെ ആരോഗ്യ മന്ത്രിയും ധനമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തും. ശമ്പള കുടിശ്ശിക അനുവദിക്കുന്നതിലെ സാമ്പത്തിക വശങ്ങൾ ചർച്ച ചെയ്ത ശേഷമായിരിക്കും ഡോക്ടർമാരുമായുള്ള നിർണ്ണായക ചർച്ച നടക്കുക.

ശമ്പളപരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങൾ. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെച്ചിട്ട് ഇന്ന് ഏഴ് ദിവസം പൂർത്തിയാകുന്നു. ഇത് സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിലെ രോഗികളെ സാരമായി ബാധിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala