തിരുവനന്തപുരം: കേരള, കേരൾ എന്നീ പ്രയോഗങ്ങൾ ഒഴിവാക്കി എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റാനുള്ള നിർണ്ണായക നീക്കം അവസാന ഘട്ടത്തിലേക്ക്. കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ഈ ഭേദഗതി ബില്ലിന് അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ടുകൾ.(The important bill to change ‘Kerala’ to ‘Keralam’ is under consideration by the Union Government)
ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള ഭേദഗതി ബില്ലാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ നേരത്തെ ഐകകണ്ഠ്യേന പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ അവതരിപ്പിക്കാനാണ് സാധ്യത. നേരത്തെ 2011-ൽ ‘ഒറീസ’ എന്ന പേര് മാറ്റി ‘ഒഡീഷ’ എന്നാക്കിയിരുന്നു.

