Description
Digital Voice of Kerala
Tuesday, February 24, 2026

Digital Voice of Kerala
HomeKerala Assembly Election 2026നിയമസഭാ തെരഞ്ഞെടുപ്പ്: എറണാകുളത്ത് ട്വൻ്റി20ക്ക് പരമാവധി സീറ്റുകൾ നൽകാൻ NDA, സാബു...

നിയമസഭാ തെരഞ്ഞെടുപ്പ്: എറണാകുളത്ത് ട്വൻ്റി20ക്ക് പരമാവധി സീറ്റുകൾ നൽകാൻ NDA, സാബു M ജേക്കബ് തൃപ്പൂണിത്തുറയിൽ മത്സരിക്കും? | Assembly elections

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ നിർണ്ണായകമായ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി എൻഡിഎ. ജില്ലയിലെ ആറുമുതൽ എട്ട് സീറ്റുകൾ വരെ ട്വൻ്റി20 പാർട്ടിക്ക് വിട്ടുനൽകാൻ നേതൃത്വം ആലോചിക്കുന്നു.(Assembly elections, NDA to give maximum seats to Twenty20 in Ernakulam)

തൃപ്പൂണിത്തുറയിൽ സാബു എം ജേക്കബ് നേരിട്ട് മത്സരിക്കണമെന്നാണ് നേതൃത്വത്തിൻ്റെ നിർദേശം. ബിജെപിയുടെ വോട്ട് ബാങ്കിനൊപ്പം ട്വൻ്റി20യുടെ വോട്ടുകൾ കൂടി ചേർന്നാൽ ജില്ലയിലെ പ്രധാന മണ്ഡലങ്ങൾ പിടിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ സാബു ജേക്കബ് ഇതുവരെ അന്തിമ തീരുമാനം വ്യക്തമാക്കിയിട്ടില്ല.

മറ്റൊരു പ്രധാന നീക്കമായി കേന്ദ്രമന്ത്രി ജോർജ് കുര്യനെ കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. ക്രൈസ്തവ സ്വാധീനമുള്ള മണ്ഡലത്തിൽ കേന്ദ്രമന്ത്രിയുടെ സാന്നിധ്യം വിജയസാധ്യത വർദ്ധിപ്പിക്കുമെന്ന് കണ്ടാണ് കേന്ദ്ര നേതൃത്വത്തിന്റെ ഈ നിർദ്ദേശം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala