Description
Digital Voice of Kerala
Tuesday, February 24, 2026

Digital Voice of Kerala
HomeKeralaകോഴിക്കോട് കോർപ്പറേഷനിൽ 16 കെട്ടിടങ്ങൾ 'അൺഫിറ്റ്': റിപ്പോർട്ട് നൽകിയത് 2024ൽ |...

കോഴിക്കോട് കോർപ്പറേഷനിൽ 16 കെട്ടിടങ്ങൾ ‘അൺഫിറ്റ്’: റിപ്പോർട്ട് നൽകിയത് 2024ൽ | Buildings

കോഴിക്കോട്: നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിലെ 16 കെട്ടിടങ്ങൾ വാസയോഗ്യമല്ലെന്ന് കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗം റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് സൂചന. വലിയങ്ങാടിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് വീണ്ടും ചർച്ചയാകുന്നത്.(16 buildings in Kozhikode Corporation are unfit, says report)

എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പരിശോധനയിൽ വലിയങ്ങാടി, പാളയം, കാരപ്പറമ്പ്, മെഡിക്കൽ കോളേജ് പരിസരം എന്നിവിടങ്ങളിലെ കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരുന്നു. 2024-ൽ വലിയങ്ങാടിയിലെ ഒഴിവുള്ള കടകൾ പുനർലേലം ചെയ്യാൻ റവന്യൂ വിഭാഗം നീക്കം നടത്തിയപ്പോഴാണ് എഞ്ചിനീയറിംഗ് വിഭാഗം ഈ കെട്ടിടങ്ങളുടെ ബലക്ഷയത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.

എന്നാൽ, എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ടിന് അംഗീകാരം നൽകിയിരുന്നില്ല. കച്ചവടക്കാരെ കൂട്ടത്തോടെ ഒഴിപ്പിച്ച് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala